Thursday, October 20, 2011

എതിരാളികളില്ലാത്ത തേരാളി ....!!


രാവിലെ തന്നെ ആ ഫോണ്‍ ബെല്ല് കേട്ടാണ് ഉണര്‍ന്നത് .. ,
ഇന്റര്‍നെറ്റില്‍ സജീവമായത് കൊണ്ട് 'വൈകി ടു ബെഡ് ആന്‍ഡ്‌ വൈകി ടു റൈസ്‌ ' ആണ് ....!
"മാഷേ ഇന്നെന്താ പരിപാടി ... ?" ഗള്‍ഫില്‍ നിന്നും വന്ന സുഹൃത്ത് അനൂപ്‌ ആണ് ഫോണില്‍ ...
" ഇല്ലാ .. ഇവിടെ ഉണ്ട് ... " ഞാന്‍ പറഞ്ഞു
" ഇന്നും പെണ്ണ് കാണല്‍ ഉണ്ട് .. ഒന്ന് കൂടെ വരുമോ ...?
നമ്മുടെ
ലുട്ടു ആണ് പറഞ്ഞത് , നമ്മുടെ മാഷോട് ചോദിക്ക് ,
പുള്ളിക്കാരന് വേറെ പണി ഒന്നുമില്ലല്ലോ ..
ഓണത്തിന്
സ്കൂള്‍ അടച്ചിരിക്കുകയല്ലേ എന്ന് .. ഇഹ് ..ഇഹു .?"


ലുട്ടു
അങ്ങനെ പറയും .. പക്ഷെ .. പക്ഷെ അതിലെ അനുപല്ലവി അനൂപിന്റെ വഹയായിരിക്കും ..
പെണ്ണുകാണാന്‍ ഒക്കെ പോകുമ്പോള്‍ ഒരു ഉത്തരവാദിത്തമുള്ള ആള്
കൂടെ
ഉണ്ടാകുന്നത് നല്ലതല്ലേ എന്ന് ലുട്ടു കരുതിയാകും ....!!

(അല്ല .. പെണ്ണ് കാണാന്‍ കൂടെ കൊണ്ടുപോകുന്ന ആള്‍ക്ക് ഗ്ലാമര്‍ അധികം ഉണ്ടാകാന്‍ പാടില്ല
എന്നാണ് നാട്ടിലെ രീതി എന്ന് കരുതി ആണ് ലുട്ടു അക്കാര്യത്തില്‍ നിന്നു വിനയപൂര്‍വ്വം
പിന്‍വാങ്ങിയത്‌ എന്ന് പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലിനു വേണ്ടി മറ്റൊരു കൂട്ടുകാരന്‍
" ബാലകൃഷ പിള്ള സ്റ്റൈല്‍ കാള്‍ " നടത്തിയപ്പോള്‍ ലുട്ടു പറഞ്ഞു വെത്രേ !
എന്തൊരു സാക്രിഫൈസ് ..!
" എനിക്കും ഉണ്ട് ഗ്ലാമര്‍ ...! അതും ഹീറോ ഹോണ്ട ഗ്ലാമര്‍ ....,
ഇപ്പൊ
ഹീറോ .. ഹോണ്ട അല്ലല്ലോ ... ഹീറോ കോപ്പല്ലേ ?
കോപ്പ് ..!! കഷ്ടം !" എന്റെ മനസ്സു മന്ത്രിച്ചു .. ലുട്ടു അങ്ങനെ ആയിരിക്കില്ല ചിന്തിച്ചത് !
റിപ്പോര്‍ട്ടര്‍ ചാനല്‍ ഒരു ബ്രേക്ക്‌ കിട്ടാന്‍ വേണ്ടി നമ്മുടെ ലുട്ടുവിനെ കുറുച്ചു അനാവശ്യം പറയുകയാണ്‌ )ഏതായാലും ഗള്‍ഫില്‍ നിന്നു വന്ന എന്റെ സുഹൃത്ത്‌ ..
സ്കൂള്‍
- കോളേജ് എന്നിവിടങ്ങളില്‍ എന്റെ ജൂനിയര്‍ ആയി പഠിച്ചവന്‍ ...
ഒരു കാര്യം ആവശ്യപ്പെട്ടിട്ട് ...! ഞാന്‍ വേഗം റെഡി ആയി ..
ടി.വി കണ്ട് കൊണ്ടിരിക്കെ .. വീട്ടുമുറ്റത്ത്‌ ഒരു കാര്‍ സഡന്‍ ബ്രേക്ക്‌ ഇട്ടു നിര്‍ത്തി ...

" മാഷേ , റെഡി ആയില്ലേ ... ഇഹു ..ഇഹു ...!! " ഓ ... അനൂപിന്റെ ഒരു സന്തോഷം ..
. അതല്ലേ നമ്മുടെയും സന്തോഷം ... !!!
" ടാ, നീ ചായ കുടിക്കുന്നില്ലേ ?.."
"ചായ കുടിക്കാനല്ലേ മാഷേ .... ! " മുഖത്ത് പതിവ് പോലെ 70 എം എം ചിരി ..
പെണ്ണുകാണല്‍ ചടങ്ങ് ആഘോഷമാക്കി മാറ്റിയ ഒരു കൂട്ടുകാരനും എനിക്കുണ്ടായിട്ടില്ല ..

" മാഷ്‌ കാറെടുക്കില്ലേ .. ? " എന്ന അനൂപിന്റെ ചോദ്യത്തിനു ഉത്തരം മൂളും മുന്‍പേ ,
അവന്‍ താക്കോല്‍ എന്റെ കയ്യില്‍ തന്നു കൊണ്ട് തുടര്‍ന്നു..
" ഡ്രൈവറെ കിട്ടിയില്ല മാഷേ ... അതാണ്‌ ...!! "
അത് ശരി അപ്പൊ ഡ്രൈവര്‍ ...! ഉള്ളില്‍ അപ്പൊ ഒരു ചുടു നെടുവീര്‍പ്പ് ...
" എന്താ മാഷേ ..? "
" ഡ്രൈവറെ കിട്ടിയില്ല അല്ലേ ...?" ഞാന്‍ ചോദിച്ചു ...
" ഉം .. മാഷുണ്ടല്ലോ ? " വീണ്ടും നെടുവീര്‍പ്പ് ...
ഏയ് .. അനൂപ്‌ അങ്ങനെയൊന്നും കരുതി കാണില്ല ..

" വേഗം വിട്ടോ , കോളേജ് റോഡിലൂടെ പോകാം ... ,
സ്റ്റാന്റിന്റെ
അപ്പുറത്ത് ആ ബ്രോക്കര്‍ കാത്തു നില്‍ക്കുന്നുണ്ട് ...
ഞാന്‍ ഇന്നലെ പറഞ്ഞില്ലേ ബ്രോക്കര്‍ നാരായണന്‍കുട്ടി .. മിടുക്കനാ ..! " അനൂപ്‌ തിരക്ക് കൂട്ടി ...

ഞങ്ങള്‍ പഠിച്ച കോളേജിന്റെ മുന്‍പിലൂടെ പോകുമ്പോള്‍
" പാണ്ഡവ കൌരവ യുദ്ധത്തില്‍ കൃഷ്ണന്‍ തേര് തെളിച്ചെങ്കില്‍ ...
കോളേജ് യൂണിയന്‍ നയിക്കാനായി .. പ്രവീണ്‍ കുമാര്‍ ഉണ്ടിവിടെ ...!"
പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോളേജില്‍ മാലയുമിട്ട് മുന്പില്‍ നടന്ന
ഓര്‍മ്മകള്‍ അയവിറക്കി ... ഒന്ന് ലൈറ്റ് ആയി കുളിര് കോരി .... !!
"ഏതായാലും അന്ന് ഒരു വോട്ട് ചെയ്തതല്ലേ ... അല്ലേടാ ...?" എന്ന് മനസ്സില്‍ മാത്രം ഒരു ഡയലോഗ് ...

അപ്പോഴാണ്‌ ഭഗവാന്‍ കൃഷ്ണന്‍ വരെ പണ്ട് മിസ്റ്റര്‍ അര്‍ജുനന്റെ ഡ്രൈവര്‍ ആയിരുന്നു എന്ന കാര്യം ഓര്‍ത്തത്‌ ... വീണ്ടും ഉള്‍പുളകം .. മനസ്സില്‍ ഒരു കുളിര്‍ മഴ .. !!!

" അനൂപേ .. നീ പോന്നപ്പനല്ലെടാ തങ്കപ്പന്‍ ..! " എന്ന് മനസ്സില്‍ വീണ്ടും പറഞ്ഞു അവനെ
നോക്കിയപ്പോള്‍ ഞാന്‍ ഞെട്ടി . കഴിഞ്ഞ ദിവസം സിനിമയ്ക്ക് കണ്ട അനൂപ്‌ അല്ല ഇത് ...
അവന്‍ ആകെ മാറി .. !!!

കഴുത്തില്‍ ഒരു കുടുക്കന്‍ സ്വര്‍ണ്ണ മാല.. കയ്യില്‍ സ്വര്‍ണത്തിന്റെ ഒരു പട്ടി ചങ്ങല ...
അതെല്ലാം പോട്ടെ .. ഒരു ദിവസം കൊണ്ട് ഒരു മനുഷ്യന്‍ ഇത്ര വെളുക്കുമോ ...?
മാത്രമല്ല തലേ ദിവസം അവന്റെ കയ്യില്‍ കണ്ട ലോക്കല്‍ മൊബൈല്‍ അല്ല ...
ഇത് ...ടി .വി യില്‍ ക്രിക്കറ്റ് കളിക്കിടയില്‍ മാത്രം ഞാന്‍ കണ്ടിട്ടുള്ള മിന്നി തിളങ്ങുന്ന
ഒരു ലേറ്റസ്റ്റ് ടച്ച്‌ സ്ക്രീന്‍ മൊബൈല്‍ ...!!

പുതു പുത്തന്‍ മൊബൈല്‍ തിരിച്ചും മറിച്ചും നോക്കി അതിലെ സ്വന്തം ഫോട്ടോ നോക്കി ആസ്വദിക്കുന്ന അനൂപ്‌ ...!
ഗള്‍ഫില്‍ നിന്നു വന്ന കൂട്ടുകാരനാണ് പോലും ...

" നോക്കെടാ എന്റെ കീശയിലും ഉണ്ട് ഒരണ്ണം .. അതിന്റെ കോലം നീ കണ്ടിട്ടുണ്ടോ ...? "
ഒന്നും ഞാന്‍ പറഞ്ഞില്ല . .. അങ്ങനെ പറയേണ്ടതാണ് ...
പക്ഷെ എന്റെ പഴയ മൊബൈലിനെ കുറിച്ചോര്‍ത്തു അല്പം സെന്റി ആയി ..

ഗള്‍ഫില്‍ നിന്നും വന്ന കൂട്ടുകാരനാണ് പോലും .. പെണ്ണ് കാണാന്‍ നേരത്ത്
എന്റെ
മൊബൈലില്‍ ' ഒരു സി .ബി .ഐ . ഡയറി കുറിപ്പിന്റെ
ഉച്ചത്തിലുള്ള തീം മ്യൂസിക്‌ കേട്ടാല്‍ മോനെ അനൂപേ .. നിനക്കാണ് നാണക്കേട്‌ ... !!


" വണ്ടി ലെഫ്ടിലേക്ക് ഒന്ന് ഒതുക്കിക്കോ .. ! " അനൂപ്‌ പെട്ടന്ന് പറഞ്ഞു ...
ഞാന്‍ അല്പം കയറ്റി നിര്‍ത്തി ...,പിന്നീടുണ്ടായ സംഭവങ്ങള്‍ ...
എനിക്ക് സഹിക്കാന്‍ പറ്റുന്നില്ലല്ലോ ...ദൈവമേ .....!!!!!

അവന്‍ വണ്ടിയില്‍ നിന്നു ഇറങ്ങിയപ്പോള്‍ .. പോകും വഴി കൊറിക്കാനായി വല്ല ചിപ്സും വാങ്ങാനാകും ...
പിന്നെ കുടിക്കാന്‍ ഒരു കുപ്പി മിനറല്‍ വാട്ടര്‍ ..! എന്നൊക്കെയാണ് കരുതിയത്‌ ... !
അവന്‍ കാറില്‍ നിന്നു ഇറങ്ങി ...
റോഡ്‌ സൈഡില്‍ നില്‍ക്കുണ്ടായിരുന്ന ബ്രോക്കറെ
കാറിന്റെ
ഫ്രന്റ്‌ ഡോര്‍ തുറന്നു കൊടുത്തു കയറ്റി ..

ബ്രോക്കര്‍
എന്റെ ലെഫ്റ്റ് സൈഡില്‍ .. !!!

അനൂപ്‌ ദാ കാറിന്റെ ബാക്കില്‍ ഒറ്റയ്ക്ക് വിശാലമായി ഞെളിഞ്ഞിരിക്കുന്നു , അല്ല ഞെളിഞ്ഞു കിടക്കുന്നു ...
ഈശ്വരാ .. !!!

" എനിക്ക് എ . സി . പറ്റില്ല .. അതാ ... വണ്ടി എടുത്തോ ...!" അനൂപ്‌ നയം വ്യക്തമാക്കി ...
ഞാന്‍ എ . സി യുടെ തണുപ്പ് കൂട്ടി ... !!!

വളരെ ഗൌരവ ഭാവത്തോടെ എന്റെ സൈഡില്‍ ബ്രോക്കര്‍ നാരായണന്‍ കുട്ടി ... പിന്നെ ഞാന്‍ ..
അതായത് ബ്രോക്കറും പിന്നെ ഡ്രൈവറും ....!!!
പിന്നില്‍ നമ്മുടെ അനൂപ്‌ മുതലാളി .... !

"ഈശ്വരാ .. ബ്രോക്കറുടെ കയ്യിലും ടച്ച്‌ സ്ക്രീന്‍ മൊബൈല്‍ ...! "
ഇല്ല .. എന്തൊക്കെ സംഭവിച്ചാലും എന്റെ കീശയില്‍ നിന്നു
മൊബൈല്‍ ഫോണ്‍ പുറത്തെടുക്കുന്ന പ്രശ്നമേയില്ല ..
ഇത് സത്യം ..സത്യം .. സത്യം ...! ഞാന്‍ ഈശ്വരാ നാമത്തില്‍ ഒരു ദൃഡപ്രതിജ്ഞ എടുത്തു ...!


ടി
.വി . ന്യൂസ്‌ അവതാരകനെ പോലെ ആകാശത്തിന് താഴെ നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും
ആധികാരികമായ്‌ അനൂപിനോട് സംസാരിക്കുന്ന ബ്രോക്കര്‍ ....!!
ബ്രോക്കര്‍ എന്നോട് ഒരു വാക്ക് പോലും മിണ്ടിയില്ല ... !
ഡയറി എടുത്തു മറിച്ച് നോക്കി ... , ഫോണ്‍ എടുത്തു നോക്കി .. !!!

നമ്മുടെ ബ്രോക്കര്‍ നാരായണന്‍ കുട്ടി ഗൌരവം ഒട്ടും ചോരാതെ ... സംസാരം തുടര്‍ന്നു കൊണ്ടിരുന്നു ..
" അല്ല , ഡ്രൈവര്‍ ഉണ്ടാകില്ലെന്ന് രാവിലെ പറഞ്ഞിട്ട് .....???? "
" എടാ .. ബ്രോക്കറെ....!!! * $ * ൬ * >** ....!!! " ഞാന്‍ ഒന്നും പറഞ്ഞില്ല ...

പുതിയ നിന്റെ ടച്ച്‌ സ്ക്രീന്‍ മൊബൈല്‍ ഫോണില്‍ ഗെയിംസ് കളിച്ച്‌ നിന്നിരുന്ന നേരത്ത് ...
അപ്പോഴെങ്കിലും അനൂപേ ...
" ഉം .... " എന്ന് മൂളാതെ നിനക്ക് ഒരു വാക്ക് പറയാമായിരുന്നു ...!!

" ഇത് എന്റെ ഒരു സുഹൃത്താണ് .... ഒരു അധ്യാപകനാണ് .... !
വെബ്‌ സൈറ്റ് മുതലാളിയാണ് ...! ഒരു ഗമണ്ടന്‍ കവിയാണ്‌ ..... !!"
എന്നെങ്കിലും ...
ദാ ... മഴ പെയ്യുന്നു ...
ഒരു കാര്യത്തിനു പോകുമ്പോള്‍ മഴ നല്ല ലക്ഷണമാ ...
ബട്ട്‌ ഈ കളിക്ക് .. നമ്മുടെ ക്രിക്കറ്റ് കളി പോലത്തെ കളിക്ക് മഴ ഒരു ....
ഇടയ്ക്കു വച്ച് നിര്‍ത്തിയ ഈ കളി സച്ചിന്‍ - സെവാഗ് കൂട്ട് ക്കെട്ടിലൂടെ നമുക്ക് വീണ്ടും തുടങ്ങാം ...മാഷ്

12 comments:

 1. അനൂപേ,.. അടുത്ത വരവിനു മാഷിനൊരു ടച് സ്ക്രീന്‍ മൊബൈല്‍ വാങ്ങി കൊടുത്തേക്ക്,..

  ReplyDelete
 2. വല്ല കാര്യവും ഉണ്ടോ ഇതിന്റെ. :)
  അവസാനം ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു. കാര്യമായൊന്നും നടന്നില്ലല്ലോ. ആശംസകള്‍..

  ReplyDelete
 3. കൊള്ളാം കലക്കി....
  ബാക്കി കൂടി എഴുത്ത് മാഷേ..

  ReplyDelete
 4. നല്ല പേര് അനുഭവങ്ങള്‍ പാച്ചാളികള്‍ ..എന്റെ പെണ്ണ് കാണലിനും മാഷെ തെന്നെ കൊണ്ട് പോയാലോ എന്ന് ആലോചിക്കാ ....

  ReplyDelete
 5. മാഷെ ആ ബ്രോക്കറുടെ നമ്പര്‍ താ.. ഞാന്‍ ശരിയാക്കിതരാം !

  നല്ല അനുഭവം :)

  ReplyDelete
 6. ഹോ തലയ്ക്കു കിക്ക് ആകുന്നതിനു മുന്‍പ് വാളുവെച്ച അവസ്ഥ ....ഇനിയെങ്ങിലും മുഴുവന്‍ എഴുത്ത്‌ ...ഇനി ഞാന്‍ ഭാവിയില്‍ പെണ്ണ് കാണാന്‍ പോകുമ്പോഴുള്ള ആക്രാന്തം ഒഴിവാക്കാമല്ലോ

  ReplyDelete
 7. ഇതൊക്കെയാണ് പറയണത്.. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന്.. എന്നാലും ഒരു മാഷിനെ.. ഒരു സൈറ്റ് ഓണറെ വെറും ഡ്രൈവര്‍ ആക്കിയല്ലോ ആ പഹയന്‍ :-) സാരുല്ല്യ.. കുരുക്ഷേത്രയുദ്ധത്തിലെ കൃഷ്ണന്‍ എന്ന് കരുതി സ്വയം ആശ്വസിക്കാം..

  കഥയെ കുറിച്ച്.. മുന്‍പ്‌ പറഞ്ഞവരുടെ അഭിപ്രായം തന്നെ.. വഴിയില്‍ വെച്ച് നിര്‍ത്തിയത് കൊണ്ട് ഒരു അപൂര്‍ണത.. ബാക്കി ഭാഗം (പെണ്ണുകാണല്‍ ചടങ്ങ്) ഉടനെ ഉണ്ടാവുമെന്ന് തോന്നുന്നു.. അത് കഴിഞ്ഞാല്‍ വിഷയം തല്‍ക്കാലം വിടാം.. varietyകളായ കഥകള്‍ വരട്ടെ.. കൂടുതല്‍ കഥാപാത്രങ്ങളും.. പിന്നെ നമ്മട സ്വന്തം ഇരിങ്ങാലക്കുട ഭാഷ ശരിക്കും ഉപയോഗിച്ചാല്‍ പഞ്ച് കൂടും.. :)

  ReplyDelete
 8. ഇടയ്ക്കു വച്ച് നിര്‍ത്തിയ ഈ കളി നമുക്ക് വീണ്ടും തുടങ്ങാം .....!!

  ReplyDelete
 9. ente mashee ,,parayathonde onnum thonnaruthe oru punch ilyaa,avade ivade okke thanna thamasakkye nalla scope undengillumm,,aa feel angade varnillyaa,,pinae njanum padicha collegille chettanmarayonde ok,,pakshe njan ksu karanattaa

  ReplyDelete
 10. കൊള്ളാം കലക്കി...

  ReplyDelete