Wednesday, October 19, 2011

ബെറ്റര്‍ ചോയ്സ് സിദ്ധാന്തം .. !
മുന്‍കൂട്ടി കൂട്ടുകാരോട് പറഞ്ഞതനുസരിച്ച് തിരുവോണ ദിവസം
ഞാന്‍ പ്രഭാത് തീയറ്ററില്‍ എത്തുമ്പോള്‍ , ഞങ്ങള്‍ സ്നേഹപൂര്‍വ്വം
"ലുട്ടു" എന്ന് ഓമന പേറെടുത്തു വിളിക്കുന്ന , ( ഒമാനയാണോ പേറെടുത്തത് എന്നൊന്നും എനിക്കറിയില്ല !!)
കാഴ്ചയില്‍ വളരെ സൌമ്യനും ആറടി ഉയരവുമുള്ള ചെറുപ്പക്കാരന്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു .
കണ്ട ഉടനെ " മാഷേ .." എന്ന് കയ്യുയര്‍ത്തി വിളിച്ചു .

ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയതേയുള്ളൂ .....
ലീഡറുടെ ചിരിയും എ . കെ ആന്റണിയുടെ ഉയരവുമായി
ഒരു ചെറുപ്പക്കാരന്‍ മറ്റൊരാളുടെ ബൈക്കില്‍ എത്തി .
കഥാനായകന്‍ മിസ്റ്റര്‍ അനൂപ്‌ പട്ടറ്റ്‌ !


ബൈക്കില്‍ നിന്നും, മന്ത്രി മോഹനന്‍ നിയമസഭയില്‍ ചെയ്തത് പോലെ കാലുയര്‍ത്തി ഇറങ്ങി ...
താന്‍ ജിം ആണെന്ന് കാണിക്കുന്നതിനായി ഒരു കുടച്ചില്‍ , ശരീരം കൊണ്ട് ഒരു തിരിച്ചില്‍ !
സത്യജിത് റായുടെ സിനിമയില്‍ മഴയത്ത് ഒരു നായ വന്നുനിന്നു കുടയന്നത് പോലെ എന്നെഴുതാമായിരുന്നു ....
പക്ഷെ ഈ ഉപമ,
തൊട്ട് മുന്‍പിലെ അവസരത്തിനായിരുന്നു കൂടുതല്‍ അനുയോജ്യം ....
പക്ഷെ ആ സ്ഥാനവും മന്ത്രി ഏറ്റെടുത്തല്ലോ ?

സിനിമ " ഡോക്ടര്‍ ലവ് ":
അത് കണ്ട് കൊണ്ടിരിക്കുമ്പോഴും
അതിനു മുന്‍പും പിന്‍പും എല്ലാം അനൂപിന്‍റെ പെണ്ണ് കാണല്‍ തന്നെയായിരുന്നു പ്രധാന സംസാര വിഷയം .
സംസാരമെന്നാല്‍ ഭാര്യ എന്നാണ് അര്‍ഥം എന്ന്
നന്നായി തമിഴ് പേസ്സുന്ന ലുട്ടു അപ്പോള്‍ പറഞ്ഞതായും ഓര്‍ക്കുന്നു .
പെണ്ണുകാണല്‍ വിശേഷങ്ങള്‍ അറിയാനുള്ള ലുട്ടുവിന്റെ ആ ത്വര എനിക്ക് ചില സംശയങ്ങള്‍ ഉണ്ടാക്കി ..,
അനൂപ്‌ പട്ടാറ്റ് പറഞ്ഞുകൊണ്ടേയിരുന്നു..


" ഇന്നലെ കണ്ട ഒരു കേസ് .... "
" കേസോ ? " ... ലുട്ടുവാണ്
" മോനേ ഞങ്ങളുടെ അവിടെ പെണ്ണുങ്ങളെ അങ്ങനെയാണ് പറയുക ..." അനൂപിന്‍റെ വിശദീകരണം
"ഈശ്വരാ ....!!! " ഞാന്‍ നെടുവീര്‍പ്പിട്ടു ...
" ആ കേസ് അത്ര പോരാ .. , പിന്നെ എന്‍റെ അടുത്തുള്ള ഒരു കുട്ടിയുണ്ട് ...?" അനൂപ്‌ തുടര്‍ന്നു..
" അതേത് കുട്ടി ..? " ലുട്ടു വീണ്ടും
" നാരായണന്‍ കുട്ടി ...!"

" ഏ .. എന്ത് ? " ലുട്ടു നിരാശനായി
" അതെ മിടുക്കനായ ഒരു ബ്രോക്കര്‍ ആണ് ആ നാരായണന്‍ കുട്ടി ...
ആള് പറഞ്ഞ്‌ ഒരു കുട്ടിയെ കണ്ടു .. നല്ല കുട്ടി , സുന്ദരി ..!
അമ്മയ്ക്കും ഇഷ്ടായി ..., എന്നാലും ഒരു മൂന്ന് നാല് സ്ഥലത്ത് കൂടി പോയി കാണണം ..!! "
"അതെന്തിനാ അനൂപേ ? " ലുട്ടുവിന്റെ സംശയം തീരുന്നില്ലല്ലോ പടച്ചോനെ ...
" ഇനി ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ? .." എന്ന മുഖഭാവം അനൂപിന് ..

" എന്നാലും അമ്മക്കിഷ്ടമായ പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നതാണ്
ഒരു അമ്മായമ്മ പോര് ഒഴിവാക്കാനുള്ള ഒരു നല്ല മാര്‍ഗ്ഗം !! " ലുട്ടുവിന്റെ പക്വത , ആ ഉപദേശം ..
.. എന്റമ്മോ സമ്മതിക്കണം !!

പക്ഷെ ഭാര്യ വീട് അടുത്തായാല്‍ , " ഫാവി " യില്‍ ഉണ്ടായേക്കാവുന്ന
ചില പ്രശ്നങ്ങളെ കുറിച്ചായി അനൂപിന്‍റെ അപ്പോഴത്തെ ആശങ്ക.. !!!
ജീവിതത്തില്‍ സൌന്ദര്യപ്പിണക്കം ഉണ്ടായാല്‍ ...?? ,
( അനൂപിന് ഇല്ലെങ്കിലും പെണ്ണിന് സൗന്ദര്യം ഉണ്ടല്ലോ എന്ന് ആത്മഗതം ),

എ . സി " ഓണ്‍ " ചെയ്യാത്തത് കൊണ്ട് തീയറ്ററില്‍ ചൂട് ..
ഈ ചൂട് പോലെ , ഭാവിയില്‍ അനൂപ്‌ ചൂടായ് എങ്ങാനും അറിയാതെ
രണ്ടെണ്ണം സ്വന്തം പെണ്ണിന് കൊടുത്തു പോയാല്‍ ..
ഉടന്‍ പെട്ടിയുമെടുത്ത് പെണ്ണ് അവളുടെ വീട്ടിലേക്ക് ഇറങ്ങി പോയാല്‍ ..!
സൊ അകലെയാണ് നല്ലത് .. !
ബ്രോക്കര്‍ മൂന്ന് നാല് നല്ല കേസ് വേറെയും പറഞ്ഞിട്ടുണ്ട് ... ,
അനൂപിന്‍റെ ഒരു ബെറ്റര്‍ ചോയ്സ് സിദ്ധാന്തം .. !

"വേറെയും കേസ് .. , എന്റമ്മോ ..,
.മാഷേ എന്തെങ്കിലും ഒരു ഉപദേശം കൊടുക്കണം.. നമ്മുടെ അനൂപ്‌ പട്ടാട്ടിന്.. ! " വേണ്ടും ലുട്ടു

ഒന്ന് ചുമച്ചു കൊണ്ട് ഞാന്‍ ഗൌരവത്തോടെ തുടങ്ങി ...

" അനിയാ .. അത് .. മൊബൈല്‍ ഫോണ്‍ ആയാലും , ലാപ്‌ ടോപ്‌ ആയാലും ..
ഇപ്പോഴത്തെ നമ്മുടെ കാപ്പാസിറ്റിക്കനുസരിച്ച് ഒരെണ്ണം തൃപ്തിയോടെ സ്വന്തമാക്കുക ..!
തീര്‍ച്ചയായും അതിനേക്കാള്‍ നല്ലത് നമ്മുടെ മാര്‍ക്കറ്റില്‍ ഉണ്ടാകും ...ഉറപ്പ് ..
എന്ന് കരുതി ഏറ്റവും മികച്ചത് തേടിയാണ് നിന്‍റെ യാത്രയെങ്കില്‍ ...
നിന്‍റെ പെണ്ണുകാണല്‍ യാത്ര ഒരിക്കലും അവസാനിക്കില്ല ...!!
ഞാന്‍ പറഞ്ഞ്‌ തീര്‍ന്നില്ല

" മാഷുടെ ഒടുക്കത്തെ ഫിലോസഫി ..! " ലുട്ടു ആവേശഭരിതനായി ... !!

അനുജന്‍റെ ബൈക്കില്‍ കയറി അനൂപ്‌ പട്ടറ്റ്‌ തിരിച്ചു പോകുമ്പോള്‍
മനസ്സു ചുമ്മാ അങ്ങനെ മന്ത്രിക്കുന്നുണ്ടായിരുന്നു ...

" ഏറ്റവും മികച്ചത് തേടിയാണ് നിന്‍റെ യാത്രയെങ്കില്‍ ...
നിന്‍റെ പെണ്ണുകാണല്‍ യാത്ര ഒരിക്കലും അവസാനിക്കില്ല ...!
mash.

13 comments:

 1. മാഷിന്റെ പെണ്ണ് കാണല്‍ കൂടി എഴുതണം..

  ReplyDelete
 2. അനൂപ്‌ പട്ടത്ത്‌ എന്ന പാവം കണ്ടാമൃഗത്തെ വേട്ടയാടുന്നത് അവസാനിപ്പിക്കുക ...ലുട്ടാപ്പി എന്ന സ്ഥിരം വേട്ടമൃഗം കൂടെ ഉള്ളപ്പോള്‍ ആണ് ഇത് എന്ന് ഓര്‍ക്കണം ...ഇതിനു അനൂപും അണലിക്കുഞ്ഞുങ്ങളും പകരം ചോദിക്കും ..

  ReplyDelete
 3. "" അനിയാ .. അത് .. മൊബൈല്‍ ഫോണ്‍ ആയാലും , ലാപ്‌ ടോപ്‌ ആയാലും ..
  ഇപ്പോഴത്തെ നമ്മുടെ കാപ്പാസിറ്റിക്കനുസരിച്ച് ഒരെണ്ണം തൃപ്തിയോടെ സ്വന്തമാക്കുക ..!
  തീര്‍ച്ചയായും അതിനേക്കാള്‍ നല്ലത് നമ്മുടെ മാര്‍ക്കറ്റില്‍ ഉണ്ടാകും ...ഉറപ്പ് ..
  എന്ന് കരുതി ഏറ്റവും മികച്ചത് തേടിയാണ് നിന്‍റെ യാത്രയെങ്കില്‍ ...
  നിന്‍റെ പെണ്ണുകാണല്‍ യാത്ര ഒരിക്കലും അവസാനിക്കില്ല ...!!"
  മാഷേ ..ആ ഉപദേശത്തിനു 100 മാര്‍ക്ക്. ഞാനും അനൂപിന്റെ അതേ മാനസികാവസ്തയില്‍ ആയിരുന്നു..ഒന്നു കണ്ടു വെച്ചിരുന്നു.ഇനി ആലോചിക്കുന്നില്ല. അതു ഉറപ്പിക്കാന്‍ പോവാ.

  ReplyDelete
 4. ഇഹ് ഇഹ് ഇഹ് കൊള്ളാം , പിന്നെ പട്ടാറ്റ് ടൗൺ ഹാളിലെ വില്പ്ന മേളയിൽ നെഞ്ചാക്ക് എടുത്ത് കയ്യൂക്ക് കാണിച്ച് ‘പല സ്വപനങ്ങളും‘ തകർത്ത് കളഞ്ഞത് കൂടി എഴുതാ‍മായിരുന്നു,....

  ReplyDelete
 5. @ലുട്ടപ്യ്‌

  നിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തു കളഞ്ഞത് എന്തിനെ എവിടെ എഴുതുനത് എന്ന് വിചാരിച്ചു മാഷ്‌ എഴുതാഞ്ഞതാ

  ReplyDelete
 6. അനുഭവങ്ങള്‍ പാച്ചാളികള്‍ എന്ന മാഷിന്‍റെ ഈ ബ്ലോഗ്ഗിനു നല്ല മാര്‍ക്ക്‌ നല്‍കണം.

  എന്തായാലും സംഭവം കലക്കി..

  ReplyDelete
 7. റഷീദ് പറഞ്ഞത് കറക്റ്റ്, ഇതെന്താ സോപ്പോ നീണ്ട യാത്രയോ തീരുന്നതെയില്ല, നല്ല ഉപദേശം മാഷെ..
  അനൂപ്‌

  ReplyDelete
 8. "അനിയാ .. അത് .. മൊബൈല്‍ ഫോണ്‍ ആയാലും , ലാപ്‌ ടോപ്‌ ആയാലും ..
  ഇപ്പോഴത്തെ നമ്മുടെ കാപ്പാസിറ്റിക്കനുസരിച്ച് ഒരെണ്ണം തൃപ്തിയോടെ സ്വന്തമാക്കുക ..!
  തീര്‍ച്ചയായും അതിനേക്കാള്‍ നല്ലത് നമ്മുടെ മാര്‍ക്കറ്റില്‍ ഉണ്ടാകും ...ഉറപ്പ് ..
  എന്ന് കരുതി ഏറ്റവും മികച്ചത് തേടിയാണ് നിന്‍റെ യാത്രയെങ്കില്‍ ...
  നിന്‍റെ പെണ്ണുകാണല്‍ യാത്ര ഒരിക്കലും അവസാനിക്കില്ല "

  ഈ പറഞ്ഞതിനോട് ഞാന്‍ യോജികില്ല കാരണം തൃപ്തിയോടെ ചാത്തന്‍ ബ്രാന്‍ഡ്‌ വാങ്ങരുത്‌ ...വാങ്ങുമ്പോള്‍ ബ്രാന്‍ഡ്‌ഡ വാങ്ങുന്നതാ നല്ലത് .ഗ്യാരണ്ടിയും കിട്ടും എത്ര നാള്‍ വേണമെങ്കിലും കൊണ്ട് നടക്കാം .കൈയില്‍ ബ്രാന്‍ഡ്ഡ സാധനം ഇരിക്കുമ്പോള്‍ മനസിനുള്ള സുഖം ,സന്തോഷം പറഞ്ഞാല്‍ കിട്ടില്ലേ....ഇച്ചിരി തപ്പി ബ്രാന്‍ഡ് സാധനം തന്നെ എടുത്തോളൂ ....

  ReplyDelete
 9. മാഷ്‌ പറഞ്ഞത്‌ ഒരു തരത്തില്‍ ശരിയാണ്.. ഇങ്ങനെ തിരയാന്‍ നടന്നാല്‍ ഒരു കാലത്തും പെണ്ണു കെട്ടത്തില്ലാ.. എന്റെയൊരു ചേട്ടന്റെ കൂടെ ഞാനും പെണ്ണുകാണാന്‍ പോയി പോയി എനിക്ക് മടുത്തു.. എന്നിട്ടും അവന്‍ കെട്ടണ ലക്ഷണമില്ല.. ഇതു വായിച്ചപ്പോള്‍ ഞാന്‍ അതോര്‍ത്തു..

  പിന്നെ എഴുത്ത് രസായി.. നിങ്ങളൊക്കെ അനായാസമായി ഇങ്ങനെ സംഭാഷണങ്ങള്‍ എഴുതി വെയ്ക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്.. എനിക്ക് കഥകളില്‍ സംഭാഷണങ്ങള്‍ തന്മയത്തോടെ അവതരിപ്പിക്കാന്‍ ഒരിക്കലും കഴിയാറില്ല.. അനുഭവങ്ങളോടൊപ്പം അനുഭവകുറിപ്പുകളും നിറയട്ടെ..

  ReplyDelete
 10. ithanu best.. oru otta vari... mobile phoneum laptop um.. athu mati.. itu vijayikkan.. nannayi mashe

  ReplyDelete
 11. പാലഴിയുടെ അസാനിധ്യത്തില് ഇവിടെ പോരാന്നു ഞാന് പറയും....

  ' പോരാ... ' :p :p

  ReplyDelete