
വിദേശത്ത് നിന്ന് പെണ്ണുകാണാന്‍ മാത്രമായെത്തിയ
അനൂപ് എന്ന സുഹൃത്തിന്റെ പെണ്ണ് കാണല്‍ മഹാമഹത്തില്‍ ഞാനും ഭാഗമാകുന്നു ..
അതായത് ഗീതോപദേശം നല്കി
സുഹൃത്ത് - കം - ഡ്രൈവര്‍ ( സാരഥി ) ആയി ഞാന്‍ ,
( മുഖം മാത്രം ) ഞങ്ങള്‍ക്ക് കരുത്തുപകര്‍ന്നു
നമ്മുടെ ബ്രോക്കര്‍ നാരായണന്‍കുട്ടി .. !!
ഇനി എതിര് പാളയം ...
അതാ വൃദ്ധരായ കൃപരും ദ്രോണരും ഭീഷ്മരും പിന്നെ കാലാവധി കഴിയാറായ ഗാന്ധാരി , ഗാന്ധാരിയുടെ അമ്മായി , വല്ല്യമ്മ ... എന്നീ ഐറ്റംസ്നിറകണ് പുഞ്ചിരിയോടെ കാത്തു നില്ക്കുന്നു ... ഇത് ഫസ്റ്റ് ഷോട്ട് ... !
അനൂപ് കാറില്‍ നിന്ന് ഇറങ്ങി ആകാശത്തേക്ക് നോക്കി,
സൂര്യനെ നമിച്ച് ഗേറ്റ് തുറന്നു ഗ്രൌണ്ടിലെക്കിറങ്ങുന്നു ..
കാറില്‍ ഇരുന്ന ക്ഷീണം കൊണ്ടോ , അല്ലെങ്കില്‍ താന്‍ ഇപ്പോഴും ഫിറ്റ് ആണെന്ന്
വലതു കൈ മുന്നോട്ട് കറക്കി , പിന്നെ കഴുത്തില്‍ കൈകള്‍
പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഒന്നിളക്കി ( പണ്ടേ അവനു ഇളക്കം ഇത്തിരി കൂടുതലാണ് ) ഞെരിഞ്ഞമര്‍ന്നു വലതുകാല്‍ വച്ച് ... !!
ശരിക്കും ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യാന്‍ സച്ചിന് ഇറങ്ങുന്നത് പോലെ ... ! കൂടെ ചെറിയ ഒരു ജോഗിംഗ് ഒക്കെ നടത്തി സെവാഗ് ആയ ഞാന്‍ ... അംപയര്‍ ആയി ഞങ്ങളുടെ കൂടെ ബ്രോക്കറും ...
" അനൂപേ ... ഈ വൃദ്ധ സദനത്തിലെക്കാണോ നിന്റെ പെണ്ണ് കാണല്‍ ...?
' ശ്ശ് ..ശ് .. ' എന്റെ ആശങ്ക പോലും അവനില്ലല്ലോ ...?
അവന്റെ വലിയ ഒരു മനസ്സ് ... !!
പെട്ടന്നായിരുന്നു ഇരു വശത്തേക്കും ഞാന്‍ അറിയാതെ
ഒന്ന് നോക്കി പോയത് ,
ഞാന്‍ പത്തു സെക്കന്റ് വൈകി പോയല്ലോ ഈശ്വരാ ... !
രണ്ടു ആങ്കിളിലും ക്യാമറ വേണമല്ലോ ....!
അതായത് ആ തെക്ക് വശത്തെ മതിലിന്റെ അപ്പുറത്ത് , ചുരുക്കി പറഞ്ഞാല്‍ ഗാലറിയില്‍ പിന്നെയും ഒരുപാട് ആളുകള്‍ ...
അതും സ്ത്രീജനങ്ങള്‍ ....!! അയല്പക്കക്കാരാന് ..!
അതില്‍ ഒരു കൈകുഞ്ഞ് , പ്രൈമറി നിലവാരത്തിലുള്ള തൊപ്പി വച്ച
രണ്ടു ആണ്‍കുട്ടികള്‍ , അവരുടെ അമ്മമാര്‍ , ഈ അമ്മമാരുടെ അമ്മായി അമ്മമാര്‍ , മുത്തശ്ശി എന്നിവര്‍ ഓഫ് സൈഡിലും....
തിരുവമ്പാടിയില്‍ ഇങ്ങനെ ആണെങ്കില്‍ ഒട്ടും മോശമല്ലാത്ത രീതിയില്‍
വടക്ക് വശത്തുള്ള മതിലിലായി പാറമേക്കാവുകാര്‍ ഞങ്ങളുടെ ലെഗ് സൈഡിലും നിരന്നു നിന്നു ...
ഗാലറിയില്‍ നിന്നാണോ മനസ്സില്‍ നിന്നാണോ .... ആരവങ്ങള്‍ ഉയരുന്നു ... !!
ഒരുമിച്ചു നടന്നു നീങ്ങുന്ന ഞങ്ങളുടെ സച്ചിന് - സെവാഗ് കൂട്ടുകെട്ടിനെ നോക്കി മതിലിലിരിക്കുന്ന ആ തല തെറിച്ച പയ്യന് ,
" കല്യാണ ചെക്കാ .........! " എന്ന് നീട്ടി ഉച്ചത്തിലൊരു വിളി ... !
അത് കേട്ട് ചിരിച്ച ചെറുപ്പക്കാരിയായ അയല്‍ക്കാരിയെ നോക്കി
" ഞാന്‍ അല്ല ലവന് .... !! " എന്ന് ഞാന്‍ അനൂപിനെ ചൂണ്ടിക്കാട്ടിക്കൊണ്ട്
കാണിച്ച ആംഗ്യം വല്ല നിയമസഭയിലുമായിരുന്നുവെങ്കില് ഒരു
' വാക്ക് ഔട്ട് 'നുള്ള കാരണം പ്രതിപക്ഷത്തിനു
സിമ്പിള്‍ ആയി കിട്ടിയേനെ ... !
വീട്ടിലേക്കു കയറിയിരുന്നു ..
നിരന്നു നില്ക്കുന്ന റിട്ടയറഡ് പ്രായം കഴിഞ്ഞ അച്ഛന് , വല്ല്യച്ചന് ,
മൂത്ത വല്ല്യച്ചന് , ശകുനിയെ പോലെയുള്ള അമ്മാവന് ,
പെണ്ണിന്റെ അമ്മയുടെ അച്ഛന്റെ അനുജന് ..
എന്നിങ്ങനെ ആദ്യ റൌണ്ട് പരിചയപ്പെടല്‍ കഴിഞ്ഞപ്പോഴേക്കും പത്തു മിനിറ്റ് കഴിഞ്ഞു .. ഇനിയാണ് സീരിയല്‍ ജനങ്ങള്‍ .. അല്ല സ്ത്രീ ജനങ്ങള്‍ ..!!
അവര്‍ക്ക് ഇത്ര ബന്ധു ജന ബലം ഉണ്ടാകാനുള്ള കാരണക്കാരന്‍ വരെ താനാണെന്ന ഭാവത്തില്‍ ബ്രോക്കര്‍ നാരായണന് കുട്ടി മേശപ്പുറത്ത് വച്ചിരുന്ന
പ്ലേറ്റിലെ ലഡുവിന്റെ മുകളില്‍ കൈവച്ചു ...!
" ടിങ്കൂ ..... " എന്നാണോ " പിങ്കി ...." എന്നാണോ
വിളിച്ചത് എന്നെനിക്കു ഓര്‍മ്മയില്ല .. !!
പെണ്ണിന്റെ അച്ഛന് ആരെയോ നീട്ടി വിളിച്ചു ....
ഒരു അല്സേഷന് പട്ടിക്കുട്ടി ഓടി വരും എന്നാണു ഞാന്‍ പ്രതീക്ഷിച്ചത് ...
പക്ഷെ , എന്റെ കണക്കുകൂട്ടല്‍ മുഴുവന്‍ തെറ്റിച്ചു കൊണ്ട് ..
വെളുത്ത ചുരിദാറിട്ട ഒരു സുന്ദരി
' റെഡിമൈഡ് ' പുഞ്ചിരിയോടെ വാതില്ക്കലെത്തി ...
" അനൂപേ , ഇതാണെടാ പെണ്ണ് ...!
ഇതാകണമെടാ നിന്റെ പെണ്ണ് ...! " മനസ്സ് പറഞ്ഞു ..
ആ പെണ്‍കുട്ടി എന്നെയും അനൂപിനെയും ടെന്നിസ് കളിയിലെ റഫറിയെ പോലെ മാറി മാറി നോക്കി ...
ബ്രോക്കര്‍ മൂന്നാമത്തെ ലഡ്ഡു എടുത്തു ...
" അതാണ് ചെറുക്കന് .. !! " അവിടെയുണ്ടായിരുന്ന
താടിവച്ച ശകുനിഅമ്മാവന് പെണ്ണിനോട് പറഞ്ഞു ..
അനൂപിന്റെ ഭാഗ്യം .. ആ കണ്ണുകള്‍ ഇനി അനൂപിന് വേണ്ടി മാത്രം ....!!
അവന്റെ മനസ്സില്‍ ഒരു , അല്ല അവന്റെ കയ്യില്‍ ഉണ്ടായിരുന്ന ലഡ്ഡു പൊട്ടി ...!!
ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ നിന്നു അമൃതയിലേക്ക് കൂട് മാറിയിയ സ്റ്റാര്‍ ജഡ്ജ് ശരത് സാറിനെ പോലെ ആ ലഡ്ഡു ചവച്ചു കൊണ്ട് അനൂപ് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി ... !!
" പേരെന്താ ...? , കോഴ്സ് കഴിഞ്ഞോ ....? എവിടെയായിരുന്നു പഠിച്ചത് ...? ഏതിനായിരുന്നു ....? " എന്നു തുടങ്ങിയ സ്ഥിരം ഫോര്‍മാറ്റിലുള്ള ചോദ്യങ്ങളല്ലാതെ അവനില്‍നിന്നു കൂടുതല്‍ ഒന്നും ഉണ്ടായില്ല ..!
വെരി പുവര്‍ ...!!!
ഇന്റര്‍നെറ്റില്‍ മുഴുവന്‍ സമയവും അടയിരുന്നിട്ടും .. ഈ കാര്യത്തില്‍ മാത്രം തീരെ നീ അപ് - ഡേറ്റ് ആയില്ലല്ലോ എന്റെ കൂട്ടുകാരാ .. ! കഷ്ടം ...
" ഇപ്പോഴത്തെ കുട്ടികളല്ലേ ..., അവര്‍ക്ക് പേര്‍സണലായിട്ടു വല്ലതും .... !! " എന്ന സിനിമാറ്റിക് ഡയലോഗ് ആ അമ്മാവനില്‍ നിന്നു അനൂപ് പ്രതീക്ഷിച്ചു ..
പക്ഷെ നിരാശയായിരുന്നു ഫലം ... !
" എന്നാല്‍ ശരി .. !" എന്ന മുഖഭാവത്തോടെ ഒരു തലയാട്ടല്‍
പെണ്ണിന്റെ അച്ഛന്റെ ഭാഗത്ത് നിന്ന്..
( ' മതി , സ്ഥലം കാലിയാക്ക്..! " എന്നും വ്യാഖ്യാനിക്കാം )
മലയാള സൂപ്പര്‍ താരം വിനു മോഹന്റെ വിനയവും സൌമ്യതയും അവനു എങ്ങനെ കൈ വന്നു , എന്നോര്‍ത്ത് ഞാന്‍ അതിശയിച്ചുപോയി ..
പ്രവാസി ജീവിതം അവനെ വല്ലാതെ അങ്ങ് മാറ്റിയിരിക്കുന്നു ... !!
" ഇതാണ് ഞങ്ങ പറഞ്ഞ ചെറുക്കന് .. ഇതാണ് ചെറുക്കന് ...! "
എന്ന അഹങ്കാര ഭാവമായിരുന്നു കയ്യില്‍ പാതി ലഡ്ഡു പിടച്ചു എഴുന്നേല്ക്കുന്ന ബ്രോക്കര്‍ക്ക് ..
എല്ലാരോടും യാത്ര പറഞ്ഞു തലയാട്ടി , അറിയാതെ എന്നപോലെ അനൂപ് അകത്തെവാതിലിലൂടെ നോക്കി,
പക്ഷെ നിരാശയായിരുന്നു ഫലം ...
വെളുത്ത ചുരിദാര്‍ പോയിട്ട് ഒരു വെളുത്ത ടവല്‍ പോലും ....!!!
വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അതാ ലെഫ്റ്റ് സൈഡിലും ഓഫ് സൈഡിലും ഫീല്ടര്മാര് വളരെ സന്തോഷത്തോടെ ഞങ്ങളെ നോക്കി നില്ക്കുന്നു ..
അവരെ ഒന്ന് അഭിവാദ്യം ചെയ്തു പോയാലോ എന്ന് വരെ മനസ്സില്‍ കരുതി ...
അസ്തമയ സൂര്യന്റെ നിറമുള്ള ഡ്രസ്സ് ഇട്ടു നില്ക്കുന്ന
അയല്‍പ്പക്കക്കാരി പെണ്‍കുട്ടിയെ നോക്കി
അറിയാതെയൊന്നു ചിരിച്ചു പോയത് കണ്ട് ...ബ്രോക്കറുടെ കല്പന ...
"വേഗം , ഇനിയും മൂന്നു നാല് സ്ഥലത്ത് കൂടി പോകാനുള്ളതാ ... !! "
ഒരു സുന്ദരിയെ തന്നെ പെണ്ണ് കണ്ട " പോസിറ്റീവ് എനര്‍ജി " യുമായി,
ഇനിയും മൂന്നു നാല് പെണ്ണ് കാണലിനുള്ള ബാല്യം
തനിക്കുണ്ടെന്ന് മനസ്സിലുറപ്പിച്ച
വില്ലാളി വീരനായ അനൂപും ബ്രോക്കറും .. പിന്നെ ,
വെറും കാഴ്ചക്ക് വേണ്ടി ഈ ഞാനും.... ( കടപ്പാട് : നാറാണത്തു ഭ്രാന്തന് ) ഗേറ്റിലെത്തി ...
ഒരു ഇന്നോവ ... ഗേറ്റിനരികില്‍ ഞങ്ങളെയും കാത്തിരിക്കുന്നു ..
ഞങ്ങള്‍ എത്തിയതും മൂന്നു പേര് വണ്ടിയില്‍ നിന്ന് ഇറങ്ങി ...
" ആ ശിവന് കുട്ടി ... ! നീയോ ... ? " നമ്മുടെ ബ്രോക്കറുടെ
ഒരു സന്തോഷ പ്രകടനം .. എന്നിട്ട് അവരെ പരിചയപ്പെടുത്തി ...
"ഇത് ശിവന് കുട്ടി ...! എന്റെ കൂട്ടുകാരനാ ..
ആളും ബ്രോക്കരാ... ഇതാരാ ശിവന് കുട്ടി നിന്റെ പാര്‍ടി ... ? "
" അല്ല ഭായി , നിങ്ങള്‍ ആണുങ്ങളെ പാര്‍ടി എന്നും പെണ്ണുങ്ങളെ കേസ് എന്നുമാണോ പറയുക ... പിന്നെ , ഈ " കുട്ടി " എന്ന പേര് നിങ്ങള്‍ ബ്രോക്കര്‍മാരുടെ സ്ഥാനപ്പേരാണോ ..
അല്ല എല്ലാവര്ക്കും അങ്ങനെ ഉണ്ടേ ,അതുകൊണ്ടാ .. ?"
എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു..
ജാതി പേര് പോലെ തൊഴില്‍ പേര് വിളിക്കുന്നതും
വല്ല പ്രശ്നമാണെങ്കില്‍ ... !! ഞാന്‍ ഒന്നും മിണ്ടിയില്ല ..
" ഞാന്‍ കിഷോര്‍ ...! ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ .... ! "
പെണ്ണ് കാണാന്‍ വന്ന ആ സുമുഖനായ ചെറുപ്പക്കാരനും
അനൂപും സംസാരിച്ചു കൊണ്ടിരിക്കുന്നു .
സച്ചിന് ഔട്ട് ആയി പുറത്തേക്കു വരുമ്പോള്‍ പാഡ് കെട്ടിയിറങ്ങുന്ന യുവരാജ് സിങ്ങിനു
ഉപദേശം കൊടുക്കുന്നത് പോലെ ...!
" അച്ഛന് അമ്മയുണ്ട് , അമ്മക്ക് അച്ഛനുണ്ട് ,
എനിക്കാരാ ഉള്ളത് ....!!!" എന്ന കൊച്ചിന്റെ സംശയ ഭാവത്തോടെ ഞാന്‍ നില്ക്കുമ്പോള്
കൂടെ വന്ന ചെറുപ്പക്കാരന് എന്റെ അടുത്ത് വന്നു ...
എനിക്കും ഒരു കൂട്ട് കിട്ടിയ സന്തോഷത്തില്‍ ഞാന്‍ ചോദിച്ചു ..
" അല്ല ... ചെറുക്കന്റെ ആരായിട്ടു വരും ... ! "
സന്തോഷത്തോടെ കൈ തന്നു കൊണ്ട് അയാള്‍ പറഞ്ഞു ..
" ഞാനും , ചെറുക്കന് വന്ന കാറിന്റെ ഡ്രൈവര്‍ ആയിട്ട് വരും .... !!"
( ഇത്തവണ കടപ്പാട് സംവിധായകന് വിനയന് )...
അവിടത്തെ മണല്‍ ത്തരികളെ പോലും കോരിത്തരിപ്പിച്ചു കൊണ്ട് ,
അടുത്ത സ്വീകരണ പോയന്റ് ലക്ഷ്യമാക്കി യാത്ര പുറപ്പെടുന്നതിനായി
വണ്ടി "അന്ന്യന് " സിനിമയുടെ മ്യൂസിക്കിനനുസരിച്ചു റിവേര്‍സ് എടുക്കുമ്പോള്‍ ,
കാറിന്റെ സൈഡ് മിറ റില്‍ വീണ്ടും ' അനിയന് ബാവ ചേട്ടന് ബാവ ' , യിലെ ,
" അവന്റെ മകനാണ് ഇവന് .... ഇവന്റെ മകനാണ് അവന് ....അവന്റെ മകനാണ് ലവന് " സ്റ്റൈലില്‍ ഉള്ള പരിചയപ്പെടുത്തലിനായി ..
അതായത് മറ്റൊരു അങ്കത്തിനായി ...
മുറ്റത്ത് തയ്യാറായി നില്ക്കുന്ന വൃദ്ധ സംഘം....!
കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഒരു കാര്യം തീരുമാനിച്ചു ...!
നിര്‍ത്തി .... നിര്‍ത്തി .....!
ഇന്നത്തെ കൂടിയുള്ളൂ .....!!!
പെണ്ണ് കാണല്‍ പരിപാടി ഞാന്‍ നിര്‍ത്തി ...!!!!

മാഷ് .
nce1 u r bst bro. y cnt u wrt n publsh 1book
ReplyDeleteഅനുഭവങ്ങള്‍ പാച്ചാളികള്‍ എന്നല്ലേ ..പെണ്ണ് കാണല്‍ മഹാമയം നന്നായിരുന്നു...
ReplyDeleteചിരിച്ചു കൊണ്ട് വായിക്കുന്നത് ആരും കാണല്ലെയെന്നു ആഗ്രഹിച്ചു. നല്ല ലോക പരിചയമുള്ള നര്‍മ്മം.
ReplyDelete"" അല്ല ഭായി , നിങ്ങള്‍ ആണുങ്ങളെ പാര്‍ടി എന്നും പെണ്ണുങ്ങളെ കേസ് എന്നുമാണോ പറയുക ... പിന്നെ , ഈ " കുട്ടി " എന്ന പേര് നിങ്ങള്‍ ബ്രോക്കര്‍മാരുടെ സ്ഥാനപ്പേരാണോ .."
ReplyDeleteഇത് കലക്കി മാഷേ... അടുത്ത ഭാഗം വരട്ടെ.. കാത്തിരിക്കുന്നു...
praveen good one ...
ReplyDeleteമാഷെ കലക്കീട്ടുണ്ട്ട്ട
ReplyDeleteവളരെ രസകരമായിരിക്കുന്നു. ആശംസകള്‍
ReplyDeletegood one..chirikathirikkan kazhinjillaa vayichappol..:D
ReplyDeletesatyam paranjal njan vaayichu kondirunnappol chirichu... athinu abhinandanangal mashe..
ReplyDeletepinne.. ini satyam parayam.. avassan aayappol upamakal kuremkoodi poyo? athu kadhayude bangi kuracho enne samsayangal illathilla.. (kadappadu - Upama)
mone.. mon ingine ezhutiya matiyo? kooduthal pratekishikkunnu... (kadappadu - Sarath)
kollam mashe.. enikkistam aayi.. ..
ഇഹു ഇഹു ഇഹു കൊള്ളാം മാഷേ....
ReplyDeleteശരിക്കും ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യാന്‍ സച്ചിന് ഇറങ്ങുന്നത് പോലെ ... ! കൂടെ ചെറിയ ഒരു ജോഗിംഗ് ഒക്കെ നടത്തി സെവാഗ് ആയ ഞാന്‍ ... അംപയര്‍ ആയി ഞങ്ങളുടെ കൂടെ ബ്രോക്കറും ...
ReplyDeleteഇഹു ബഹു ഇഹു ..........കലക്കിയിട്ടുണ്ട് മാഷേ കൊള്ളാം
പെണ്ണു തെണ്ടലില്‍ സെഞ്ച്വറി തികച്ച നമുക്ക് ഇത് ബല്യ കാര്യാല്ലെങ്കിലും, എഴുത്ത് നന്നായീന്ന് പറയാണ്ടിരിക്കാന്‍ വയ്യ..!
ReplyDeleteആശംസകളോടെ..പുലരി
ആസ്വദിച്ചു മാഷെ...
ReplyDelete1 story........touching diffrent areas........nice
ReplyDeleteഇത് രസ്സായിട്ടുണ്ടല്ലോ :)
ReplyDeleteവര്‍ണ്ണനകള്‍ ഗംഭീരം.. ! ആശംസകള്‍!
ReplyDeletepennukaanal kalakki
ReplyDeleteശരിക്കും ചിരി പരത്തുന്ന ഒരു പാട് വാക്കുകള്‍ ..
ReplyDeleteഅതിലും നല്ല ഒഴുക്ക് ... ഗാന്ധാരി ..പോലുയുള്ള പദങ്ങള്‍...
നല്ല ആശംസകള്‍
ഹ ഹ.. വളരെ രസിച്ചു..
ReplyDeleteഹഹഹ്ഹഹ.. കർസർ താഴോട്ട് താഴോട്ട് പോകുന്നെങ്കിലും ആസ്വദിച്ച് വായിച്ചു,, സൂപ്പർ..!!! ഇങ്ങനത്തെ നർമ്മബോധം എനിക്കും കിട്ടിയെങ്കിൽ....................!
ReplyDeleteവായിക്കാന്‍ ഇത്തിരി വൈകിയാലെന്താ.... മാഷ് കലക്കി കളഞ്ഞല്ലോ.... എന്താ ഉപമകള്‍...എന്താ ഒരു നര്‍മ്മ ഭാവന...... രസിച്ചു ..ഒരു പാട്...
ReplyDeleteമാഷേ ..അഭിനന്ദനങ്ങള്‍...
കലക്കിയിട്ടുണ്ട് മാഷേ.. നർമ്മം ശരിക്കും അസ്വദിച്ചു... :)
ReplyDelete